ടെലിഗ്രാം നിരോധിക്കണമെന്ന് ബേസിൽ ജോസഫ്,  പോസ്റ്റ് ചാനൽ മുക്കിയെന്ന് ട്രോളന്മാർ…

റിപ്പോർട്ടർ ലൈവിൽ വന്ന ന്യൂസിനെ പറ്റിയാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത്.  ടെലിഗ്രാം നിരോധിക്കണമെന്ന് നടനും, സംവിധായകനുമായ ബേസിൽ ജോസഫ് പറഞ്ഞിരുന്നതായി റിപ്പോർട്ടർ ലൈവിൽ വാർത്ത വന്നിരുന്നു, അതിനു പിന്നാലെ ബേസിൽ ജോസഫ് തന്നെ ഇതിനു മറുപടിയും നൽകിയിരുന്നു  ” ടെലിഗ്രാം നിരോധിക്കണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല താങ്ക്‌യൂ “എന്നാണ് ബേസിൽ ജോസഫ് ഈ പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്,

ഉടനെ തന്നെ റിപ്പോർട്ടർ ലൈവ് തന്നെ ഈ പോസ്റ്റ് ഉടനടി നീക്കം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ  ഈ വാർത്ത പിന്നീട് ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. റിപ്പോർട്ടർകാർ പോസ്റ്റ് മുക്കി എന്ന തരത്തിലുള്ള പോസ്റ്റുകളും ട്രോൾ മഴയായി വന്നിരുന്നു. അടിച്ച് അണ്ണാക്കിൽ  കൊടുത്തതോടെ പോസ്റ്റ് റിമൂവ് ആക്കി എന്നും, ബേസിൽ ജോസഫ് നിരോധിക്കണമെന്ന് റിപ്പോർട്ടർ, എന്തു വിധിയിത് വല്ലാത്ത ചതി ഇത്, ഒരു നിമിഷം തെറ്റിദ്ധരിച്ചു ക്ഷമിക്കണം. തുടങ്ങിയ കമന്റുകളും ട്രോളിനു പിന്നാലെ കമന്റുകളായി എത്തുന്നുണ്ട്.  സംവിധായകനായ  ബേസിൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന ചിത്രം  ഡിസംബർ 24ന് നെറ്റ്ഫിക്സിലൂടെ റിലീസ് ചെയ്യും. ഇടിമിന്നൽ നൽകുന്നതോടെ അത്ഭുതശക്തി ലഭിക്കുന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്