ഒന്ന് ചിരിക്കെടാ മോനെ, കൗതുകമുണർത്തി ബേസിലിന്റെ അഭിനയക്കളരി

അഭിനയം പഠിപ്പിക്കുന്ന ബേസിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മിന്നൽ മുരളി സിനിമയിലെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജെയ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ച കുട്ടിയെ അഭിനയിപ്പിക്കാൻ പഠിപ്പിക്കുന്ന ബേസിലിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. കുട്ടിയോട് ഒന്ന് ചിരിക്കാൻ ആവശ്യപ്പെടുകയാണ് ബേസിൽ, നിന്റെ ചിരി നല്ല രസമുണ്ട് എന്നും മിഠായി പോലെ ചിരിക്കാനും ബേസിൽ കുട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. വളരെ രസകരം ഉണർത്തുന്ന വീഡിയോ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബേസിൽ സിനിമയ്ക്കുവേണ്ടി പരിശ്രമത്തെ നിരവധി പേരാണ് അഭിനന്ദിച്ചിട്ടുള്ളത്

ഗോദക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ആദ്യമായി മലയാളത്തിൽ സൂപ്പർ ഹീറോ പരിവേഷം നൽകിയ ചിത്രമാണ് മിന്നൽ മുരളി കുറുക്കൻമൂല എന്ന പ്രദേത്ത് താമസിക്കുന്ന രണ്ടുപേർക്ക് ഇടിമിന്നലേറ്റത്തിനെ തുടർന്ന് അമാനുഷിക ശക്തി ലഭിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഗുരു സോമസുന്ദരം ആണ് പ്രതിനായക വേഷത്തിൽ സിനിമയിലെത്തുന്നത്, ഇതിനോടകം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച ഷിബു എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഡിസംബർ 24 നാണ് ചിത്രം നെറ്റ് ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.