ബാലുവും പിള്ളേരും ഇനി വേറെ ലെവലാണ് മക്കളേ…

ഉപ്പും മുളകും എന്ന കുടുംബ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഫാമിലി ആണ് ബാലചന്ദ്രനും കുടുംബവും. സി കേരളത്തിൽ എരിവും പുളിയും എന്ന സീരിയലിലൂടെയാണ് വീണ്ടും ഈ കുടുംബം പ്രേഷകർക്കു മുന്നിലെത്താൻ പോകുന്നത്. സീരിയലിന്റെ പേര് പോലെ തന്നെ എരിവും പുളിയും കുറച്ചു കൂടുതലാണ് ഇതിൽ. മോഡേൺ ലുക്കിലാണ് ഈ കുടുംബം ഇനി എത്താൻ പോകുന്നത്.

ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും സീരിയൽ ഇറങ്ങാൻ പോകുന്നത് എന്നാണ് ചിത്രത്തിലെ പ്രമോ സൂചിപ്പിക്കുന്നത്. മോസ്റ്റ് മോഡേൺ ലുക്കിലാണ് ലച്ചുവും നീലുവും, പാറുവും, കേശുവും, ശിവാനിയും, വിഷ്ണുവും, ബാലുവും എല്ലാം ഈ സീരിയൽ എത്തുന്നത്. ഉപ്പും മുളകും അവസാനിച്ചതിൽ കുടുംബപ്രേക്ഷകർ വളരെ വിഷമത്തിലായിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും സീ കേരളത്തിലൂടെ ഇവർ തിരിച്ചു വരുന്നുണ്ടെന്ന വാർത്തയിൽ സന്തോഷിക്കുകയാണ് ആരാധകർ.

1500 എപ്പിസോഡിന് മുകളിൽ സംപ്രേഷണം ചെയ്ത പരമ്പര ഫ്ലവേഴ്സിൽ ചക്കപ്പഴം സംപ്രേഷണം ചെയ്യുന്നതിനു മുൻപാണ് ഈ സീരിയൽ നിർത്തലാക്കിയത്. പഠനാവശ്യങ്ങളുടെ പേരിൽ ഈയടുത്ത് ജൂഹി പിന്നീട് സീരിയൽ നിന്ന് പിന്മാറിയിരുന്നു. 3 മാസം മുമ്പ് ജൂഹിയുടെ അമ്മ വാഹന അപകടത്തിൽ മരിച്ചിരുന്നു. സങ്കടത്തിൽ ആയിരുന്ന ജൂഹി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നുണ്ട്. കിടിലൻ ലുക്കിൽ ഫോട്ടോ കണ്ട് ആരാധകർ നിരവധി കമന്റുകളും നൽകുന്നുണ്ട്. ബാലുവും കുടുംബവും വീണ്ടും തിരിച്ചു വരുന്ന സന്തോഷത്തിലാണ് ആരാധകർ. ഇതിനോടകംതന്നെ ബാലുവിന്റെയും കുടുംബത്തിന്റെയും മോഡേൺ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.