ഹോട്ട് ലുക്കിൽ കിടിലൻ ഡാൻസുമായി ആര്യ

സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡിനൊപ്പം ഈ വട്ടം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ആര്യ. നടിയായും,ടെലിവിഷൻ അവതാരകയായും , ബിഗ് ബോസ് താരമായും ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ആര്യ. ഇപ്പോൾ ഹിന്ദി സോങ്ങിൽ ഹോട്ട് ലുക്കിൽ ഡാൻസ് ചെയ്യുന്ന താരത്തിന്റെ റീലാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്, എന്തിനാണ് എപ്പോഴും ഫ്ലോറിൽ ഡാൻസ് കളിക്കുന്നത് എന്നുപറഞ്ഞ്.
ബെഡ്റൂമിലെ കിടക്കയുടെ മുകളിൽ കയറി നിന്ന് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്.

മുകേഷും രമേശ് പിഷാരടിയും, ആര്യയും ഒത്തുചേർന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇംഗ്ലീഷിൽ കലർത്തി മലയാളം നന്നായി സംസാരിക്കുന്ന ആര്യയെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ നെഞ്ചിലേറ്റിയത്. പിന്നീട് നിരവധി റിയാലിറ്റിഷോയിലൂടെ ആര്യ നമുക്ക് പ്രിയങ്കരിയായി മാറി. ഈയടുത്ത് ബിഗ് ബോസ് സീസൺ ത്രീയിലും താരം ഈ അടുത്തെത്തിയിരുന്നു. നിരവധി വീഡിയോ കളിലൂടെയും ഫോട്ടോകളിലൂടെ യും ഇതിനുമുൻപും താരം മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്, ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ചിത്രങ്ങളിലൂടെയും താരം പ്രേക്ഷകശ്രദ്ധ ആര്യ നേടിയിട്ടുണ്ട്. ഹണി ബി ടു, ലൈല ഓ ലൈല, കുഞ്ഞിരാമായണം, ഒരു സെക്കൻഡ് ക്ലാസ് യാത്ര, തോപ്പിൽജോപ്പൻ, ഗാനഗന്ധർവ്വൻ, ഉറിയടി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസ് ചെയ്യാൻ ഇരിക്കുന്നത്.