ഡ്യുപും, റോപ്പും ഇല്ലാതെ ബാബുരാജ് ആക്ഷൻ രംഗം ചെയ്യുന്നത് കണ്ടോ…!

ഡ്യൂപ്പിന്റെയും റോപ്പിന്റെയും  സഹായമില്ലാതെ കിടിലൻ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ബാബുരാജിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആക്ഷൻ രംഗങ്ങളിലൂടെയും, ഒരുപിടി നല്ല വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ്  ബാബുരാജ്.

ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ വീഡിയോയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുള്ളത്,  ഡ്യൂപ്പിന്റെയോ,  റോപ്പിന്റെയോ സഹായമില്ലാതെയാണ് സംഘട്ടന രംഗങ്ങളിൽ ബാബുരാജ് തകർത്ത് അഭിനയിക്കുന്നത്, നടൻ മുരളി ഗോപിയുമായുള്ള സംഘട്ടനമാണ് വീഡിയോയിൽ കാണാൻ സാധിക്കുക,  ഡ്യൂപ്പില്ലാതെ മലക്കംമറിഞ്ഞു ചാടുന്നതും,  പണ്ടുള്ള കാലങ്ങളിലെ പോലെ റോപ്പില്ലാതെ സംഘട്ടനം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരും വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നുണ്ട്. ഒരു കാലഘട്ടത്തിൽ വില്ലൻ കഥാപാത്രങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ബാബു രാജ്‌. പിന്നീട് ഇടക്കാലത്ത് വെച്ച് ഹാസ്യ വേഷങ്ങളിലൂടെയും താരം പ്രേക്ഷകശ്രദ്ധ നേടി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിൽ ഒരു കരുത്തുറ്റ കഥാപാത്രമായി ബാബുരാജ് ഈ അടുത്ത് എത്തിയിരുന്നു. അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരം വിശാൽ  നായകനായ വീരമെ വാഗൈ സൂടും ചിത്രമാണ് താരത്തിത്തിന്റെതായ് റിലീസ് ചെയ്യാൻ ഇരിക്കുന്നത്. ഫെബ്രുവരി നാലിന്  ചിത്രം റിലീസ് ചെയ്യും.