മമ്മൂക്കയെ ഞെട്ടിച്ച് ആവര്‍ത്തന. കുരുന്നിനോട് മമ്മുക്ക നേരിട്ട് വിളിച്ച് പറഞ്ഞത് കേട്ടോ!

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ തങ്ങളുടെ കഴിവുകള്‍ പങ്കുവെച്ച് ആരാധകരെ നേടുന്നതില്‍ മത്സരിക്കുകയാണ് കൊച്ചുമിടുക്കികള്‍. വൃദ്ധിമോളും, കുട്ടിതെന്നലും കഴിഞ്ഞാല്‍ നിരവധി ആരാധകരുള്ള മോളാണ് ആവര്‍ത്തന. ആവര്‍ത്തനയുടെ റീലുകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കാറുള്ളത് മമ്മൂട്ടിയാണ്. മമ്മൂക്കയോടുള്ള ഇഷ്ടം മൂലം കൂടുതലും മമ്മൂക്കയുടെ സിനിമയിലെ ഡയ്‌ലോഗുകളാണ് ഈ കൊച്ചുമിടുക്കി ചെയ്യാറ്.

ഇപ്പോഴിതാ നരസിംഹ മനാടിയാരുടെ വേഷത്തില്‍ എത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഓരോ സംഭാഷണവും അവതരിപ്പിക്കുന്നത് വളരെയധികം തന്മയത്വത്തോടെ ആണ്. സംഭാഷണങ്ങളിലെ ഗാംഭീര്യം ഒട്ടും ചോര്‍ന്നു പോകാതെ ആവര്‍ത്തന ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഈ കൊച്ചുമിടുക്കിയുടെ ടാലന്റ് കണ്ട് ഇപ്പോള്‍ അവളെ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ആവര്‍ത്തനയുടെ ഈ കലാവിരുത് ഇനിയും ആവര്‍ത്തിക്കപ്പെടട്ടെ എന്നാണ് മമ്മൂക്ക പറഞ്ഞിരിക്കുന്നത്. ഒപ്പം പഠിച്ച് മിടുക്കി ആവണം എന്നും ഒരുപാട് ഉയരങ്ങളിലെത്തണം എന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ സിനിമാ മേഖലയിലേക്ക് കടന്നുവരണമെന്നും എന്നാല്‍ അങ്ങനെ വരുന്നതിനു മുന്‍പ് പഠിച്ച് സ്വന്തമായി ഒരു തൊഴില്‍ നേടണമെന്നും മമ്മൂക്ക ആവര്‍ത്തനയോട് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഫോണ്‍കോള്‍ വന്നതിന്റെ ത്രില്ലിലാണ് ആവര്‍ത്തന ഇപ്പോള്‍. തന്റെ ഈ വലിയ സന്തോഷം ആവര്‍ത്തന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

Leave a Comment