അട്ടപ്പാടിയിലെ 20 കുട്ടികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ആണ് അട്ടപ്പാടിയിലെ 20 ആദിവാസി കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠന ചിലവ് ഏറ്റെടുത്തിരിക്കുന്നത്. വിശ്വശാന്തി ഫൗണ്ടേഷനിലെ പുതിയ സംരംഭമായ വിന്റെജ് പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം കുട്ടികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസിൽ പഠിക്കുന്ന 20 വിദ്യാർഥികൾക്കാണ് ഈ സഹായം നൽകുന്നത്. ഈ ഉദ്യമത്തിൽപങ്കാളിയാവാൻ വൈ ഗ്ലോബൽ ഡെലിവറി സർവീസ് കരിയർ എന്ന സ്ഥാപനവും ഉണ്ട്.
കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ആയിട്ടുള്ള ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ഈ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങളും ഇവർ നൽകുന്നുണ്ട്.
എന്തായാലും മഹത്തായ ഒരു കർത്തവ്യമാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പിലാക്കിയിട്ടുള്ളത്. ഇതിനു മുൻപും ഇതുപോലുള്ള നിരവധി കാര്യങ്ങൾ ഫൗണ്ടേഷൻ വഴി ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് സംഘടനയിലൂടെ കേരളത്തിനു പുറത്ത് തമിഴ്നാട്,മഹാരാഷ്ട്ര,പൂനെ, എന്നിവിടങ്ങളിലും ഈ ഫൗണ്ടേഷൻ വഴി മോഹൻലാൽ സഹായം എത്തിച്ചിട്ടുണ്ട്.