ATM ഉപയോഗിക്കുന്നവർ കാണാതെ പോകരുത്

എല്ലാവരും ഇപ്പോൾ ATM കാർഡുകൾ ഉപയോഗിക്കുന്നവരാണ്.എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖകളില്‍ നിന്നുമുള്ള പണം പിന്‍വലിക്കലുകളുടെ സര്‍വിസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .ഇനി മുതൽ ഈ പുതുക്കിയ 2021 ജൂലൈ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും.

ഈ വീഡിയോയിൽ ATM ഉപഭോക്താക്കൾ അറിഞ്ഞിരികണ്ട കാര്യങ്ങളെ കുറിച്ചാണ്.ഒരു മാസത്തില്‍ നാല് തവണ അധിക നിരക്കുകള്‍ ഇല്ലാതെ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.ഇങ്ങനെ 4 തവണ സൗജന്യമായി ആയിരിക്കും ഇടപാടുകൾ നടത്തുക.സൗജന്യ ഇടപാടുകള്‍ക്കുള്ള നിശ്ചിത പരിധി കടന്നാല്‍ തുടര്‍ന്നുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും ബാങ്ക് ചാര്‍ജ് ഈടാക്കും. ബാങ്ക് ശാഖകളില്‍ നിന്നായാലും എടിഎമ്മുകളില്‍ നിന്നായാലും ഈ ചാര്‍ജുകള്‍ ബാധകമാണ്. 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഓരോ പണ പിന്‍വലിക്കലുകള്‍ക്കും ഈടാക്കുന്ന നിരക്ക്.കൂടുതൽ അറിയാൻ വീഡിയോ കാണുക.