ഭീഷ്മ പർവ്വത്തിനു ശേഷം മറ്റൊരു കിടിലൻ ലുക്കിൽ മമ്മൂക്ക, അതിരപ്പിള്ളിയിൽ എത്തിയപ്പോൾ

അതിരപ്പിള്ളിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ ലുക്കിൽ സ്റ്റൈലിലുമാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തൃശ്ശൂർ ജില്ലയിലെ  വെട്ടിക്കുഴി എന്ന സ്ഥലത്ത് ഷൂട്ടിങ്ങിനായി എത്തിയതാണ് മമ്മൂക്ക ഇതിനോടകം താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി.

നിസാം ബഷീർ ആണ്  ചിത്രത്തിന്റെ സംവിധായകൻ. ആസിഫ് അലി നായകനായ “കെട്ട്യോളാണ് എന്റെ മാലാഖ ” എന്ന ചിത്രത്തിലെ സംവിധായകനാണ് ഇദ്ദേഹം. കാറിൽ കയറാനായി വരുമ്പോൾ  അവിടെ കൂടിയിരിക്കുന്ന ജനങ്ങളെ കൈകൊണ്ട് അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ബാനറിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. തെലുങ്ക് ചിത്രമായ ഏജന്റ് എന്ന ചിത്രത്തിന് ശേഷം  ഈ സെറ്റിലേക്ക് എത്തുകയായിരുന്നു.
ഷറഫുദ്ദീൻ, ജഗദീഷ്, സഞ്ജു ശിവറാം, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, റിയാസ് നർമകല, ബാബു അന്നൂർ, അനീഷ് ഷൊർണൂർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കൃഷ്ണദാസ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് മിഥുൻ മുകുന്ദനാണ്.