ഇവൾ ഒരു യോദ്ധാവാണ്, ഈ ദിവസങ്ങളിൽ ഭർത്താക്കന്മാർ അടുത്ത് ഉണ്ടാവുക,  പ്രസവാനുഭവങ്ങൾ പങ്കുവെച്ച് ആതിര മാധവ്

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മനസ്സിൽ ഇടം നേടിയ താരമാണ് ആതിര മാധവ്.  കഴിഞ്ഞദിവസമാണ് താരം ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്.  ഇപ്പോൾ പ്രസവത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വേദന വന്നതു മുതൽ ആശുപത്രിയിൽ  കുഞ്ഞിന് ജന്മം നൽകുന്ന വരെയുള്ള കാര്യങ്ങളാണ് വീഡിയോയിൽ നൽകിയിട്ടുള്ളത്.

ഏപ്രിൽ ഒന്നിനാണ് ആതിരക്ക് വേദനകൾ വന്ന് ആശുപത്രിയിൽ ചേർത്തത്, തലേ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായിരിക്കാം ഈ വേദന എന്നാണ് കരുതിയതെന്നും, കുടുംബ ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞതെന്നും താരം പറയുന്നുണ്ട്.

ആശുപത്രിയിൽ എത്തിയ ശേഷം ചെറിയ വേദനയുണ്ടായിരുന്നു, പിന്നീട് ചില സമയങ്ങളിൽ നടക്കാനും വ്യായാമങ്ങൾ ചെയ്യാനും ഡോക്ടർ നിർദേശിച്ചിരുന്നു. ഭർത്താവായ രാജീവിന്റെ സാന്നിധ്യം വളരെ ആശ്വാസകരമായി എന്നും താരം പറയുന്നുണ്ട്. നാലാം തീയതി പതിനൊന്നേ കാലോടുകൂടിയാണ് പ്രസവം നടന്നതെന്നും പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ കയ്യിൽ കിട്ടിയെന്നും ആതിര പറയുന്നുണ്ട്. ഈ ദിവസങ്ങളിൽ ആണ് ഭർത്താവിന്റെ സ്നേഹം കൂടുതൽ മനസ്സിലായെന്നു ആതിര പറയുന്നുണ്ട്.

ചിലർക്കിത് പ്രകടനമായി തോന്നിയേക്കാം പക്ഷേ അവളുടെ വേദനയ്ക്ക് കൂട്ടി ഇരുന്നപ്പോഴാണ് ആ പ്രക്രിയ ഞാൻ നേരിട്ട് കണ്ടത് എന്ന് രാജീവ് മറുപടി പറയുന്നുണ്ട്. ഇവളൊരു യോദ്ധാവ് തന്നെയാണ്, ഡെലിവറി സമയത്ത് ഭർത്താവിനെ നിങ്ങളുടെ കൂടെ നിർത്താൻ  ശ്രദ്ധിക്കണമെന്ന് ആതിര പറയുന്നുണ്ട്.