മകളോടൊപ്പം സെൽഫി എടുത്ത്, പ്രിയതാരം അശ്വതി ശ്രീകാന്ത്

ടെലിവിഷൻ അവതാരകയായി പ്രേക്ഷകരുടെ ഹൃദയം കവർന്ന അശ്വതി ശ്രീകാന്ത് മകളോടൊപ്പം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്രയും ആറ്റിട്യൂഡ് മതിയോ അമ്മേ, നോക്കട്ടെ നോക്കട്ടെ, ശോ നാണം വരുന്നു എന്ന തലക്കെട്ടോടുകൂടിയാണ് മകൾ കമലയുമായിട്ടുള്ള ചിത്രം അശ്വതി പങ്കുവെച്ചിരിക്കുന്നത്.

ടെലിവിഷൻ അവതാരകയായി ആണ് അശ്വതി വന്നതെങ്കിലും ഇപ്പോൾ ചക്കപ്പഴം എന്ന സീരിയലിലൂടെ ആശ ഉത്തമൻ എന്ന കഥാപാത്രത്തിലൂടെ താരം പ്രേഷക
ശ്രദ്ധ നേടിയത്. അടുത്തയിടയായിരുന്നു താരത്തിന് രണ്ടാമത്തെ മകൾ ജനിച്ചത്, അതിനുശേഷം ചക്കപ്പഴം എന്ന സീരിയൽ നിന്നും താരം ഒരു ബ്രേക്ക് എടുത്തിരുന്നു. കുഞ്ഞു അതിഥിയുടെ വരവും അതിനായുള്ള വിശേഷങ്ങൾ താരം മുൻപ് പങ്കു വെച്ചിട്ടുണ്ടായിരുന്നു. മകളായ കമലക്കൊപ്പം ആദ്യ യാത്ര ചെയ്യുന്നതിന്റെ വീഡിയോ അടുത്ത് താരം പങ്കുവെച്ചിരുന്നു. മകളുടെ ദുബായി യാത്രയും, ക്രിസ്മസ് വിശേഷങ്ങളും മൂത്ത മകളായ പത്മ ക്കൊപ്പം ആഘോഷിക്കുന്നതുമെല്ലാം ഇതിനുമുൻപും താരം ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

ഇതിനോടകംതന്നെ മകൾ കമലയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്.