കെപിഎസി ലളിതയുടെ ചിത്രം പൊട്ടുകളാൽ വരച്ച് ഡാവിഞ്ചി കുടുംബത്തിലെ കലാകാരി

കെ പി. എസ്. സി ലളിതയുടെ മുഖം പൊട്ടുകൾ കൊണ്ട് തീർത്തൊരു കലാകാരി.  ചില ജന്മസിദ്ധമായ കഴിവുകൾ, പലർക്കും ലഭിച്ചെന്ന് വരാം ആ കഴിവുകൾ കണ്ടെത്തുന്നിടത്താണ് അവർ വിജയിക്കുന്നത്. അങ്ങനെയൊരു ചിത്രം വരച്ച് ഞെട്ടിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശി അശ്വതി കൃഷ്ണ.  പൊട്ടുകൾ ചേർത്ത് വരച്ച ചിത്രം കെപിഎസി ലളിത യുടെ മകനും നടനുമായ സിദ്ധാർത്ഥിന്  കെപിഎസി ലളിത യുടെ വീട്ടിലെത്തി അശ്വതി കൈമാറുകയും ചെയ്തിരുന്നു. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സഹോദരന്റെ മകളാണ് അശ്വതി.

ഡാവിഞ്ചി സുരേഷ് വാക്കുകളിങ്ങനെ

പൊട്ടുകളിൽ തീർത്ത ആദര ചിത്രം ലളിത സമക്ഷം എത്തിച്ച് അശ്വതി.. എന്റെ ജേഷ്ഠന്റെ മകൾ ആണ് അശ്വതി കൃഷ്ണ. പൊട്ടുകളിൽ തീർത്ത കെ പി എ സി ലളിതയുടെ ചിത്രം നാദിർഷിക്ക സിദ്ധാർഥ് ഭരതൻ അയച്ചുകൊടുക്കുകയും വടക്കാഞ്ചേരിയിൽ ഉള്ള ലളിത അമ്മയുടെ വീട്ടിൽ എത്തിക്കാൻ അവസരമൊരുക്കുകയും ചെയ്തു ഇന്നു രാവിലെയാണ് ചിത്രം കൈമാറിയത്.എന്നാണ്  ഡാവിഞ്ചി സുരേഷ് കുറിച്ചത്.
അശ്വതി കൃഷ്ണയുടെ അച്ഛൻ ഡാവിഞ്ചി ഉണ്ണിയും കലാകാരനാണ്. എൽ എൽ ബി നാലാം വർഷ വിദ്യാർഥിയാണ് അശ്വതി, നൃത്തത്തിലും ചിത്രരചനയിലും അഗ്രഗണ്യനായി അശ്വതി നൃത്തം ചെയ്തുകൊണ്ട് കാലുകളാൽ ചിത്രം വരച്ചതിലൂടെയും ഏറെ ശ്രദ്ധ നേടിയ കലാകാരിയാണ്. ഒരു മണിക്കൂർ എടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം വരച്ചാണ് അശ്വതി ശ്രദ്ധനേടിയത്.