ജിത്തു ജോസഫിന്റെ  സിനിമയിൽ ആസിഫ് അലി നായകനായെത്തുന്നു.. | Asif Ali, Jeethu Joseph

ജിത്തു ജോസഫിന്റെ  സിനിമയിൽ ആസിഫ് അലി നായകനായെത്തുന്നു. കൂമൻ എന്ന് പേര് നൽകിയ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.  ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന പൂർണ ചന്ദ്രനും, മരത്തിൽ തൂങ്ങി കിടക്കുന്ന പാമ്പും, മൂങ്ങയും, ഓടുന്ന യുവാവും,  ത്രില്ലടിപ്പിക്കുന്ന ബാക്ക് മ്യൂസിക്കുമായി  പുറത്തിങ്ങിയ ചിത്രത്തിന്റെ ടൈൽറ്റിൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

കാണും പോലെ തന്നെ തികഞ്ഞ  ഒരു സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് പുറത്തു വിട്ട വിഡിയോ സൂചിപ്പിക്കുന്നത്. ആദ്യമായാണ് ആസിഫ് അലി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായെത്തുന്നത്.

കെ. ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ട്വൽത്ത്മാന്റെ  തിരക്കഥാകൃത്ത് കൃഷ്ണകുമാറാണ്. കൂമന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ് , കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ലിന്റ ജിത്തുവാണ്.വൻതാരനിര  ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 20 മുതൽ പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിൽ ആരംഭിക്കും. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാമാണ്. വി എസ് വിനായകാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. അനന്യ ഫിലിംസിന്റെ  ബാനറിൽ ആൽവിൻ ആന്റണി ആണ് കൂമൻ നിർമ്മിക്കുന്നത്.