ആസിഫലി നായകനാകുന്ന അടവിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന അടവ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രതീഷ് കെ രാജൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആസിഫ് അലി തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. മുഹമ്മദ് നിഷാദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്, ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് കിരൺ ദാസാണ്. ശബരി ആണ് ചിത്രത്തിന്റെ പിആർഒ. ഷാഹി കബീറാണ് ചിത്രത്തിന്റെ  ക്രിയേറ്റീവ് ഡയറക്ടർ ആവുന്നത്.  ഡോക്ടർ പോൾ എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

നിരവധി ചിത്രങ്ങളുമായ് തിരക്കിലാണ് ആസിഫ് അലി ഇപ്പോൾ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു ഒരു ത്രില്ലർ ചിത്രമാണിത്. അതുകൂടാതെ  എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാ വീര്യർ. സിബിമലയിൽ ഒരുക്കുന്ന കൊത്ത്,  തുടങ്ങിയാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ കൂടാതെ തന്നെ അജയ് വാസു ദേവ് ഒരുക്കുന്ന തൂണ്, മൃദുൽ നായർ സംവിധാനം ചെയ്യുന്ന തട്ടും വെള്ളച്ചാട്ടം, സേതു ഒരുക്കുന്ന മഹേഷും മാരുതിയും,  വേണു ഒരുക്കുന്ന കാപ്പ, എംടിയുടെ നെറ്റ് ഫ്ലിക്സിക്സ് ആന്തോളജി ചിത്രങ്ങളിലൊന്നായ വിൽപ്പന തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി വരാനിരിക്കുന്ന  ചിത്രങ്ങൾ.

Leave a Comment