നീല വെളിച്ചവുമായി ആഷിഖ് അബു… നിർമാണം ഉടൻ ആരംഭിക്കും..

ഭാർഗവീനിലയം എന്ന  എവർഗ്രീൻ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി ആഷിക് അബു എത്തുന്നു. നീല വെളിച്ചം എന്നാണ് സിനിമയുടെ പേര്. സൗബിൻ ഷാഹിർ, ടോവിനോ തോമസ്  എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്,  പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ മുൻപ്  തീരുമാനിച്ചിരുന്നത്, എന്നാൽ ഡേറ്റ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ അവർ പിന്മാറിയതോടെ ടോവിനോക്കും, സൗബിനും ഈ വേഷം ലഭിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ സഹ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ്  ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.  ചിത്രത്തിൽ അന്ന ബെൻ,  റിമാ കല്ലിങ്കൽ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച  സന്തോഷ് ടി കുരുവിളയും, ആഷിക് അബുവും തങ്ങളുടെ പ്രൊഡക്ഷൻ ബാനറിലൂടെ മികച്ച സിനിമകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് സന്തോഷ് പറഞ്ഞിരുന്നു,  കോവിഡ്  പ്രതിസന്ധി ഇല്ലെങ്കിൽ ചിത്രം തീയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചിരുന്നു.

ഒരു കാലത്ത് ഇറങ്ങിയ പ്രേത ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമായിരുന്നു ഭാർഗവീനിലയം, 1964ൽ  പുറത്തിറങ്ങിയ ചിത്രത്തിൽ  പ്രേം നസീർ, അടൂർ ഭാസി, മധു, വിജയനിർമ്മല  തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത് എ. വിൻസെന്റ് ആണ് ചിത്രത്തിന്റെ സംവിധായകൻ, നീലവെളിച്ചം എന്ന കഥയുടെ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കഥയെ ആശ്രയിച്ചാണ് ഭാർഗവി നിലയം പുറത്തിറങ്ങിയത്, ചിത്രത്തിലെ ഗാനങ്ങളെല്ലാം അക്കാലത്ത് വമ്പൻ ഹിറ്റുകളായിരുന്നു.  വാസന്തപഞ്ചമിയും, ഏകാന്തതയുടെ അപാരതീരവും,  താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ എല്ലാം അക്കാലത്തെ മികച്ച ഹിറ്റുകളായിരുന്നു.