“അവൾ പൂക്കളും തീയുമാണ് ” കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് ആര്യ ബഡായ് | Arya Latest Photoshoot

കിടിലൻ ഫോട്ടോ ഷൂട്ട്‌ പങ്കുവെച്ച് ആര്യ ബഡായ് .” അവൾ പൂക്കളും തീയുമാണ്… “. എന്ന തലകെട്ടോടുകൂടിയാണ് ആര്യ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചത്.  പ്രണവ് രാജ്‌ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്, വിജിത വിക്രമനാണ് താരത്തിന്റെ മേക്കപ്പിന് പിന്നിൽ. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്, ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിലൂടെയാണ് ആര്യ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.  മുകേഷിനും രമേശ് പിഷാരടിക്കൊപ്പം ആര്യ തകർത്തു എന്ന്‌ തന്നെ പറയാം. ചുരുക്കം ചില സിനിമകളെ  താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹണിബി ടു വിലെയും, കുഞ്ഞി രാമായണത്തിലെയും താരത്തിന്റെ അഭിനയം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. വാക്ചാതുര്യം കൊണ്ട് തന്നെ അവതാരിക എന്ന നിലയിൽ തിളങ്ങാനും താരത്തിനായി. വളരെ മികച്ച രീതിയിലുള്ള അവതരണ ശൈലിയാണ് ആര്യയുടെ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും ആര്യ എത്തിയിരുന്നു.  മികച്ച മത്സരം തന്നെയായിരുന്നു ആര്യ ബിഗ് ബോസിൽ കാഴ്ചവെച്ചത്. ലോൺ ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ താരം  പങ്കുവയ്ക്കുന്ന റീലുകളും ചിത്രങ്ങളും വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . ‘ആരോയ’ എന്ന പേരിൽ തിരുവനന്തപുരത്ത്  ഡിസൈനിങ് ബൊട്ടിക് താരത്തിനുണ്ട്. ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് ആര്യയുടെതായി ഈയടുത്ത് പുറത്തിറങ്ങിയത്.