മകൾക്കു ഉറങ്ങാൻ പപ്പയുടെ നിഞ്ച, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… വീഡിയോ കാണാം

മകൾക്കു ഉറങ്ങാൻ പപ്പയുടെ നിഞ്ച മതി എന്ന അടിക്കുറിപ്പോടുകൂടി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മകൾ ജനിച്ചതോടുകൂടെ വിശേഷങ്ങൾ എല്ലാം സൗഭാഗ്യ പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിലെ പ്രിയതാര ദമ്പതികളാണ് അർജുൻ സോമശേഖരറും ഭാര്യ സൗഭാഗ്യയും ഇവർ ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

ആർക്കാണ് തൊട്ടിൽ വേണ്ടത്? അവൾക്ക് നിഞ്ച 1000മതി. സുദർശനക്ക് ഉറക്കം വരണമെങ്കിൽ അവളുടെ പപ്പ എടുത്ത് ബൈക്കിൽ എടുത്തു വെച്ച് ഇങ്ങനെ കളിപ്പിക്കണം എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചത്. ടിക് ടോക് വീഡിയോ കളിലൂടെയും നിരവധി നൃത്ത വീഡിയോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം കുടുംബമാണ് ഇവരുടെ. നിമിഷനേരം കൊണ്ടാണ് ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രസവത്തിനുശേഷം സൗഭാഗ്യ ഡാൻസ് ചെയ്യുന്നതും, ലേബർ റൂമിൽ നിന്നുമുള്ള സൗഭാഗ്യയുടെ ഡാൻസുമെല്ലാം ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.

മകൾക്കൊപ്പം അർജുൻ സോമശേഖർ ഡാൻസ് ചെയ്യുന്ന വീഡിയോ അടുത്ത് വൈറലായിരുന്നു. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അർജുൻ. നിരവധി നൃത്ത വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സൗഭാഗ്യ. ഇവരുടെ ഒരു കലാ കുടുംബമാണ്. സൗഭാഗ്യയുടെ അമ്മ താരകല്യണും ഒരു അഭിനേത്രിയും നർത്തകിയും കൂടിയാണ്.