ആറാട്ട് റിലീസ് ചെയ്യാൻ ദിവസങ്ങൾ ബുക്കിങ് ആരംഭിച്ചു ,

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസായി.സൈന മൂവീസിലൂടെയാണ് ട്രെയ്‌ലര്‍ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ അവതരിപ്പിക്കുന്നത്. മോഹൻലാൽ ആരാധകർ‍ക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്ന അടിയും ഇടിയുമൊക്കെ ആവോളമുള്ള സിനിമയാണ് ആറാട്ട് എന്നചിത്രം , വളരെ പ്രതികൾ മാസ്സ് നിറഞ്ഞ വേഷം ആണ് മോഹൻലാൽ ചെയുന്നത് , ബ്ലോക്ക്ബസ്റ്ററായിരുന്ന മോഹൻലാൽ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമയുമാണ് ‘ആറാട്ട്’ എന്ന പ്രത്യേകതയുമുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയാവുന്നത്.

 

 

കൂടാതെ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. ഈ മാസം 23ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പാലക്കാടിന് പുറമെ ഹൈദരാബാദും സിനിമയുടെ ലൊക്കേഷനായുണ്ട്, ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ആണ് ബാക്കി ഉള്ളത് , ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് , പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആണ് ആറാട്ട് എന്ന സിനിമയുടെ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത് , കേരളത്തിൽ നിന്നും കേരളത്തിന് പുറത്തും നിരവധി തിയേറ്ററിൽ ആണ് ചിത്രം റിലീസ് ആവുന്നത് ,