ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍ ഉടൻ

മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണൻ തിരക്കഥയും സംഭാഷണവും ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ആറാട്ട്’ വിഷുവിനോടനുബന്ധിച്ച് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് ആദ്യവാരം സിനിമയുടെ ഒടിടി റിലീസ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ സംവിധായകൻ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

 

ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.  . ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.