20 മില്യൺ കാഴ്ചക്കാരുമായി ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’

ദളപതി വിജയ്‌ നായകനാകുന്ന പുതിയ ചിത്രം ‘ബീസ്റ്റി’ലെ പുതിയ ഗാനമായ അറബിക് കുത്ത് സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. തകർപ്പൻ പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വിജയ്‌യും പൂജ ഹെഗ്ഡയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഏറെ കളർഫുൾ ഗാനമാണ് അറബിക് കുത്ത്. ബീസ്റ്റ് ഒരു വരാനിരിക്കുന്ന തമിഴ് കോമഡി ആക്ഷൻ-ത്രില്ലർ ചിത്രമാണ് നെൽസൺ എഴുതി സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്നു. തമിഴ്-അറബിക്ക് സ്റ്റൈലും ഗെറ്റപ്പും ചേർത്തിണക്കിയതാണ് പാട്ടിലെ രംഗങ്ങള്‍. ചിത്രീകരണ സമയത്തെ ചില വീഡിയോകളും കാണിക്കുന്നുമുണ്ട്.

 

 

വാലന്‍റൈൻസ് ഡേയിൽ പുറത്തിറങ്ങിയ ഗാനം ഇതിനകം 20 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. നടൻ ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. ജോനിത ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബീസ്റ്റ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും അനിരുദ്ധ് രവിചന്ദറും ശിവകാര്‍ത്തികേയനും ചേര്‍ന്നുള്ള പാട്ടിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.