എ. ആർ റഹ്മാനുമായുള്ള ചിത്രങ്ങൾ പങ്കു വെച്ച് മലയാളികളുടെ പ്രിയതാരം ശ്വേതാമേനോൻ

എ. ആർ റഹ്മാനുമായുള്ള ചിത്രങ്ങൾ പങ്കു വെച്ച് മലയാളികളുടെ പ്രിയതാരം ശ്വേതാമേനോൻ. സിനിമ നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു  ശ്വേതാ മേനോൻ അവിടെ വെച്ച് സംഗീതസംവിധായകൻ റഹ്മാനും ഭാര്യയായ സൈറാ ബാനുവും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്വേതാ മേനോൻ. സൈറ ബാനുവിന്റെ സഹോദരിയായ മെഹ്റുന്നീസയെ കല്യാണം കഴിച്ചിരിക്കുന്നുത് നടൻ റഹ്മാൻ ആണ്.

ശോഭന, ലക്ഷ്മി, മേനക, നദിയമൊയ്തു, ലിസി, ശ്വേതാ മേനോൻ  തുടങ്ങിയ ഒട്ടനവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഭാര്യയായ സുചിത്രയ്ക്കൊപ്പം ആയിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ചെന്നൈയിലെ ഹോട്ടലായ ലീല പാലസിൽവെച്ചാണ് റുഷ്ദയുടെയും കൊല്ലം സ്വദേശിയായ അൽതാഫ് നവാബ് തമ്മിലുള്ള വിവാഹം നടന്നത്.
സംഗീതസംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ ഇന്ത്യൻ മനസ്സുകളെ കീഴടക്കിയ പ്രതിഭയാണ് എ ആർ റഹ്മാൻ. അവതാരകയായും അഭിനേത്രിയായും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്വേതാ മേനോൻ.  ഇപ്പോൾ സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം ടെലിവിഷൻ ഷോയിൽ അവതാരിക കൂടിയാണ് ശ്വേത മേനോൻ.  മാതംഗി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോൾ താരമിപ്പോൾ .തന്റെ ഓരോ നിമിഷങ്ങളും ശ്വേത മേനോൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോസും എല്ലാം വൈറലാകുന്നത്.