അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം ട്രീബ്രൂട്ട് റോയയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമവും ചടങ്ങിൽ നടക്കുകയുണ്ടായി. സുധീഷ് രാമ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ, ഇനി ഉത്തരം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം കെ രാജേന്ദ്രൻ പിള്ള, ഭാര്യ വത്സല രാജ് എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
സിദ്ധാർത്ഥ് മേനോൻ,സിദ്ദീഖ്,ജാഫർ ഇടുക്കി,ഹരീഷ് ഉത്തമൻ, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, സജിൻ ഗോപു, ഭാഗ്യരാജ്, ജയൻ ചേർത്തല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് രഞ്ജിത്ത് ഉണ്ണിയാണ്, ജിതിൻ ഡി. കെ ചിത്രത്തിന്റെ എഡിറ്റർ, വിനായക് ശശികുമാർ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് അബ്ദുൽ വഹാബ് ആണ് സംഗീതം നൽകുന്നത്. ഏപ്രിൽ 25 മുതൽ കുട്ടിക്കാനത്ത് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ഏ ആൻഡ് വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.