മുത്തച്ഛന്റെയും അച്ഛന്റെയും കൈ പിടിച്ച് അൻവി, ക്യൂട്ട് വീഡിയോ പങ്കു വെച്ച് അർജുൻ അശോകൻ

മുത്തച്ഛന്റെയും അച്ഛന്റെയും കൈപിടിച്ച് അൻവി..മുത്തച്ഛനൊപ്പമുള്ള  മകളുടെ നിമിഷങ്ങൾ പങ്കുവെച്ച് അർജുൻ അശോകൻ.തന്നോടൊപ്പം തന്റെ മകളുടെ കൈ പിടിച്ചു നടത്തുന്ന അച്ഛനായ ഹരി ശ്രീ അശോകന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.  അച്ഛന്റെ സ്നേഹം മുത്തഛന്റെ ലോകം എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് വീഡിയോക്ക് കമെന്റുകൾ നൽകുന്നത്.  2012ൽ ഇറങ്ങിയ ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിലെത്തിയത് പിന്നീട് അഞ്ചുവർഷത്തിനുശേഷം പറവ എന്ന ചിത്രത്തിലൂടെ നല്ലൊരു തിരിച്ചു വരവും താരം നടത്തിയിരുന്നു.  ചുരുക്കം ചില സിനിമകളിൽ ആണ് താരം അഭിനയിച്ചുവെങ്കിലും അതെല്ലാം ഹിറ്റ്‌ ചിത്രങ്ങളാണ്.  നായകനായും സഹനടനായും പ്രതിനായക വേഷത്തിലും താരം ആറാടി എന്ന് തന്നെ പറയാം.  മന്ദാരം, ബിടെക്, വരത്തൻ, ഉണ്ട,ജൂൺ,അമ്പിളി അണ്ടർവേൾഡ്, സ്റ്റാൻഅപ്പ് തുടങ്ങിയ സിനിമകൾ താരത്തിന്റെ കരിയർഗ്രാഫ് ഉയർത്തുന്നവയാണ്.  ഈയടുത്ത് ഇറങ്ങിയ ജാൻ ഇ മൻ, അജഗജാന്തരം എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. എറണാകുളം സ്വദേശിയായ നിഖിതയെ 2018 ഡിസംബറിലാണ് അർജുൻ വിവാഹം ചെയ്യുന്നത്, പിന്നീട് മകൾ അൻവി ജനിച്ച സന്തോഷവും കൂടാതെ മകളുടെ പിറന്നാൾ ആഘോഷങ്ങൾ എല്ലാം താരം മുൻപ് പങ്കുവെച്ചിരുന്നു.  മുത്തച്ഛന്റെയും പേരക്കുട്ടിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.