അൻവർറഷീദ് ചിത്രത്തിൽ പ്രണവിനൊപ്പം കാളിദാസ് ജയറാമും

പ്രണവ്, അൻവർ റഷീദ്- അഞ്ജലി മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും. നസ്രിയ ഫഹദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സിനിമയ്ക്കായി അഞ്ജലി മേനോൻ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതുവരെ പേരിടാത്ത ചിത്രത്തിന് സംഗീതമൊരുക്കുന്നത് റെക്സ് വിജയനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ലിറ്റിൽ സ്വയംപ് ആണ്,  പറവ,വരത്തൻ എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പ്രവീൺ പ്രഭാകർ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. വീണ്ടും പ്രണവ് എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  അഞ്ജലി മേനോൻ നസ്രിയ കൂട്ടു കെട്ടിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് ഹിറ്റ്‌ ചിത്രമായിരുന്നു. മീൻ കൊളമ്പും മൺ വാസനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായി കാളിദാസ് സിനിമയിൽ എത്തിയത് പിന്നീട് പൂമരം, അർജന്റീന ഫാൻസ്‌ കോട്ടൂർ കടവ്, ഹാപ്പി സർദ്ദാർ, പുത്തും പുതു കാലൈ,  ജാക്ക് ആൻഡ് ജിൽ,രജനി, വിക്രം എന്നിവയാണ് കാളിദാസിന്റെ റീലിസിനായി എത്തുന്ന ചിത്രങ്ങൾ.