കറുപ്പ് അഴകിൽ അനുശ്രീ പൊളിയെന്ന് ആരാധകർ…

കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം അനുശ്രീ. കറുത്ത സാരിയുടുത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ എന്ന വരികളോട് കൂടിയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനറായ ശബരിനാഥ് ആണ് താരത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

പിങ്കി വത്സൻ ആണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച താരമാണ് അനുശ്രീ. ഇതിനുമുൻപും നിരവധി സ്റ്റൈലിഷ് ഫോട്ടോയിലൂടെയും താരം സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. സാരി വളരെയധികം ഇഷ്ടപ്പെടുന്ന അനുശ്രീ സാരിയുടുത്ത കിടിലൻ ഫോട്ടോകൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. നിരവധി ചിത്രങ്ങളിലൂടെ താരം നമ്മുടെ മനസ്സ്‌ കീഴ്പ്പെടുത്തിയിട്ടുണ്ട്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് അനുശ്രീയുടെ ഈ അടുത്ത് റിലീസ് ചെയ്ത ചിത്രം. ദിലീപാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, നാദിർഷ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. താര, ട്വൽത്ത് മാൻ തുടങ്ങിയവയാണ് അനുശ്രീയുടേതായി റീലീസിന് കാത്തിരിക്കുന്നത്.