നാട്ടിലെ ഉത്സവകാഴ്ചകൾ പങ്കുവെച്ച് പ്രിയതാരം അനുശ്രീ

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു ശ്രീ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആണ്. ഇപ്പോൾ അമ്പലത്തിലെ ഉത്സവത്തിനെ കുറിച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.  ഞങ്ങടെ ഉത്സവം…  രണ്ടു വർഷത്തിനുശേഷം  വീണ്ടും പഴയ പോലെ ഒരുപാട് നാളായി നോക്കിയിരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ,എന്റെ നാട്… എന്റെ നാട്ടുകാർ… എന്റെ അമ്പലം എന്ന കുറിപ്പോടു കൂടിയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയിൽ ചന്ദനക്കുറിയോടു കൂടി അതിസുന്ദരിയായണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്.

റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയായി എത്തിയ അനുശ്രീയെ ആരും മറക്കില്ല. അത്ര മനോഹരമായാണ് അനുശ്രീ സിനിമയിൽ അഭിനയിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയർ ബ്രേക്ക് കിട്ടിയത്. ഇടയ്ക്കൊക്കെ മോഡേൺ  ഫോട്ടോ ഷൂട്ടുകളിലും സജീവമാണ് താരം. ആ ചിത്രങ്ങൾക്കെല്ലാം വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകാനുള്ളത്.  എന്നാൽ ഇപ്പോൾ അനുശ്രീ പങ്കുവെച്ച ഉത്സവാഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.