വനിതാദിനം സ്പെഷ്യൽ ടീസറുമായി ഇന്ദ്രജിത്ത് ചിത്രം

വനിത  ദിനത്തിൽ പ്രത്യേക ടീസർ ഒരുക്കി ഇന്ദ്രജിത്ത് ചിത്രം അനുരാധ crime no.59/2019.  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ ചെറിയൊരു രംഗമാണ് ടീസറായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനുസിത്താര,  ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.  സുരഭി ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇന്ദ്രജിത്തും സുരഭി ലക്ഷ്മി ആണ് ടീസറിൽ എത്തുന്നത്.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ടീസറിൽ ഉള്ളത്. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാൻ തുളസീധരൻ ആണ്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അവധിയിൽ പോയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഹരീഷ് കുമാരൻ, ജൂഡ് ആന്റണി,സുരഭി സന്തോഷ്,അനിൽ നെടുമങ്ങാട്, ബേബി അനന്യ,മനോഹരി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഗാർഡിയൻ എയ്ഞ്ചൽ, ഗോൾഡൻ എസ് പിച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി  , ശ്യാം കുമാർ  എസ്, സീനോ ജോൺ തോമസ് തുങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.