Anupama Parameswaran : നിറവയറിൽ അനുപമ പരമേശ്വരൻ, അച്ഛനൊപ്പം ഉള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ..

നിറവയറിൽ അച്ഛനൊപ്പം നിൽക്കുന്ന അനുപമ പരമേശ്വരന്റെ ചിത്രങ്ങൾ വൈറലാകുന്നു.  പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനായ്  2019ൽ റിലീസ് ചെയ്ത മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഗർഭിണിയുടെ വേഷത്തിൽ എത്തിയ താരം അച്ഛനു ഒപ്പം നിൽക്കുന്ന  ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .ചിത്രത്തിനു താഴെ രസകരമായ കമന്റ്കളും ആരാധകർ നൽകുന്നുണ്ട്, ഇതെപ്പോൾ സംഭവിച്ചു എന്നും, നിനക്ക് അങ്ങനെ തന്നെ വേണം എന്ന് തുടങ്ങി നിരവധി കമന്റുകളും ചിത്രത്തിനു താഴെയായി  വരുന്നുണ്ട്.

മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ തിരക്കുള്ള താരമാണ്. ദുൽഖർ സൽമാൻ നായകനായ  കുറുപ്പ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ഈയടുത്ത് താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം  പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത് .  തെലുങ്ക് ചിത്രത്തിലെ ചുംബനരംഗത്തിൽ അഭിനയിച്ചതിന്  50 ലക്ഷം രൂപയാണ് താരം കൈപ്പറ്റി എന്ന രീതിയിലുള്ള വാർത്തകളും ഈയടുത്ത് ഉണ്ടായിരുന്നു

Anupama Parameswaran
Anupama Parameswaran