ഇക്കാച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ നടി അനുമോൾ

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് അനു. ഇക്കാച്ചിക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഷിയാസ് കരീമിന് അനുമോൾ ആശംസകളുമായി എത്തിയത്. ബിഗ് ബോസിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഷിയാസ്.
ബോഡിബിൽഡിങ്ലുടെയും, മോഡലായും ഷിയാസ് ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇപ്പോൾ സ്റ്റാർ മാജിക് എന്ന ഷോയിൽ സജീവമാണ് താരം.
അനുമോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഹാപ്പി ബർത്ത് ഡേ മൈ ഡിയർ എന്ന് പറഞ്ഞ് ഷിയാസുമായിട്ടുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

അനുവും ഷിയാസും ഇപ്പോൾ വളരെ കൂട്ടാണ്. ഷിയാസ് അനുവിനെ അനിയത്തി കുട്ടിയായാണ് കണക്കാക്കുന്നത്. ഇവരുടെ കളിയും ചിരിയും ഡാൻസുമെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. വളരെ എളുപ്പത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരാണ് അനു. നിഷ്കളങ്കമായ മുഖഭാവവും ചിരിയും കുട്ടിത്തവുമെല്ലാം ആരാധകർക്ക് ഇഷ്ടമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.

ബിഗ് ബോസ് എന്ന ഷോയാണ് ഷിയാസിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. മോഡലിങ്ങിലൂടെ വന്ന താരം ബിഗ് ബോസ് എന്ന ഷോയിലൂടെയാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും താരം വളരെയധികം സജീവമാണ്.