പാപ്പഞ്ഞിയായ് തകർത്താടി അനു മോൾ. സീരിയൽ താരത്തിന് നൽകിയത് കിടിലൻ സർപ്രൈസ്…

പാപ്പഞ്ഞിയായ് അനുമോൾ. ചുരുങ്ങിയ കാലം കൊണ്ട് പ്രേഷക ശ്രദ്ധ നേടിയ താരമാണ് അനുമോൾ. താരം ഇപ്പോൾ പുതിയതിയതായി തുടങ്ങിയ അനുമോൾ അനുകുട്ടി എന്ന യൂ ട്യൂബ് ചാനലിലാണ് പാപ്പഞ്ഞിയായുള്ള വീഡിയോ പങ്കു വെച്ചത്.യൂ ട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ ആണ് താരം പങ്കുവെച്ചത്.

സീരിയൽ താരമായ റിനിക്കും കുടുബത്തിനും സർപ്രൈസ് നൽകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. റിനിയോട് വീട്ടിൽ ചെല്ലുന്ന കാര്യം പറയാതെയാണ് അനു സാന്റയുടെ വേഷത്തിൽ റിനിയുടെ വീട്ടിൽ എത്തുന്നത്.

പിന്നീട് സാന്റയുടെ വേഷത്തിൽ കിടിലൻ നൃത്തവും താരം ചെയ്യുന്നുണ്ട്. ആര് ആണെന്നു അറിയാതെയാണ്‌ സാന്റയുടെ ഡാൻസ് റിനിയും കുടുംബവും ആസ്വദിക്കുന്നത്. പിന്നീട് റിനിയെ കെട്ടിപിടിച്ചു ഡാൻസ് ചെയ്യ്യുന്നതും കാണാം.

അവസാനം സർപ്രൈസ് പൊളിച്ച് അനു ആണെന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു സർപ്രൈസ് അനു നൽകുമെന്ന് റിനി ഒരിക്കലും വിചാരിച്ചിരുന്നില്ല. മുൻപൊക്കെ കരോൾ വരുമ്പോൾ ഞാൻ വിചാരിച്ചിരുന്നു എനിക്കും പോകണമെന്ന് എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു കാര്യം സാധ്യമായെന്നും അനു പറയുന്നുണ്ട്.

ഇതിനു മുൻപും റിനിയുടെ വീട്ടിൽ വന്ന് നിന്നിട്ടുണ്ടെന്നും അനു പറഞ്ഞു. റിനിക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്താണ് വീട്ടിൽ നിന്നും അനു പോകുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. സ്റ്റാർ മാജിക്‌ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരങ്ങളാണ് അനുവും റിനിയും.

https://www.youtube.com/watch?v=aTw2U6TCvkQ&t=794s