യൂട്യൂബ് ചാനൽ തുടങ്ങാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പ്രിയതാരം അനുമോൾ

യൂട്യൂബ് ചാനൽ തുടങ്ങാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പ്രിയതാരം അനുമോൾ. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകർക്കു ഇഷ്ട്ടപെട്ട കുസൃതിക്കുടുക്ക യാണ് അനുമോൾ. ഇപ്പോൾ താൻ പുതുതായി ആരംഭിക്കാൻ പോകുന്ന യൂട്യൂബ് ചാനലിനെ കുറിച്ചുള്ള സന്തോഷ വിവരം പങ്കുവയ്ക്കുകയാണ് അനു.

അനുമോൾ അനുക്കുട്ടി എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ തുടങ്ങുന്നത്. യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്തെന്ന് ചോദിച്ചുകൊണ്ട് അനു ഒരു പോസ്റ്റ് ഇട്ടിരുന്നു എന്നും അതിൽ നിന്നും മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും, ഒരാളും നെഗറ്റീവ് ആയ കമന്റുകൾ തന്നിരുന്നില്ല എന്നും, എല്ലാവരുടെയും സപ്പോർട്ട് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറായെന്നും താരം പറയുന്നുണ്ട്. വീട്ടിൽ നിന്ന് അച്ഛനും അമ്മയും മികച്ച സപ്പോർട്ടാണ് നൽകുന്നത് എന്ന് താരം പറയുന്നുണ്ട്.

സ്റ്റാർ മാജിക് എന്ന ഒരു പരിപാടി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുവും തങ്കച്ചനും, അനുവുമായുള്ള കോംബോ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ഇവരുടെ തമാശകളും വീഡിയോകളും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഈ അടുത്ത് ഏഷ്യാനെറ്റിലെ പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. തന്റെ യൂ ട്യൂബ് ചാനലിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഒപ്പം ഉണ്ടാകണം പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.