വെള്ളത്തിൽ തുള്ളിക്കളിച്ച് അന്ന, വീഡിയോ വൈറലാകുന്നു

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അന്ന രേഷ്മ രാജൻ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മികച്ച വേഷം തന്നെയാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനെതുടർന്ന് കൈനിറയെ ചിത്രങ്ങളാണ് അന്നയെ തേടിയെത്തിയത് പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായാണ് താരം എത്തിയത്. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദിസ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വീഡിയോകളും ചിത്രങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാടുള്ള സപ്ത റിസോർട്ട് ആൻഡ് സ്പായിലെ ഇൻഫിനിറ്റി പൂളിലെ വെള്ളത്തിൽ, അങ്ങോട്ടുമിങ്ങോട്ടും വെള്ളത്തിന്റെ മനോഹാരിതയിൽ ഒരു കൊച്ചു കുട്ടിയെ പോലെ നടക്കുന്ന വീഡിയോയാണ് താരം വെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ്കളുമായി എത്തിയിട്ടുള്ളത്. ഈ വർഷം പുറത്തിറങ്ങിയ രണ്ട്, തിരമാലി തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചിരുന്നു. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തല നാരിഴ എന്നിവയാണ് തുടങ്ങിയവയാണ് അന്നയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.