തൂവെള്ള സാരിയിൽ, റോസപ്പൂ ചൂടി അനശ്വര, എൺപതുകളിലെ നടിമാരെ വെല്ലുന്ന കിടിലൻ ഫോട്ടോ ഷൂട്ട്

80 കളിലെ നായികമാരെ വെല്ലുന്ന സൗന്ദര്യവുമായി അനശ്വര രാജന്റെ കിടിലൻ ഫോട്ടോ ഷൂട്ട്. മഞ്ജുവാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് സിനിമാ മേഖലയിലേക്ക് താരം എത്തിയത് . പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ അനശ്വര എത്തുകയുണ്ടായി ഈ ചിത്രമാണ് അനശ്വരയെ കൂടുതൽ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമാണ്.

നിരവധി ഫോട്ടോസുകൾ ഇതിനുമുൻപും താരം പങ്കു വെച്ചിട്ടുണ്ട്.  എൺപതുകളിലെ  നായികന്മാരെ വെല്ലുന്ന ഫോട്ടോഷൂട്ട് മായാണ് ഇത്തവണ താരം എത്തിയത്. ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ മനോഹരമായി പകർത്തിയിരിക്കുന്നത്. വെളുത്ത കളർ സാരിയിൽ റോസാ പൂ ചൂടി വളരെ മനോഹരമായാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവധി ആരാധകരാണ് അനശ്വരയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

ഗിരീഷ് എം ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രമാണ് അനശ്വരയുടെതായ് അടുത്ത് പുറത്തിറങ്ങിയത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം നിറഞ്ഞ കൈകയ്യടികളോടു ആരാധകർ സ്വീകരിച്ചിരുന്നു. ഗിരീഷ് എംഡി തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങൾ  സംവിധാനം ചെയ്തത്. ഷാനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവിയൽ ആണ് അനശ്വരയുടെതായ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ജോജു ജോർജിന്റെ മകളുടെ വേഷത്തിലാണ് അനശ്വര എത്തുന്നത്.