റോഡിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ നടത്തി മലയാളികളുടെ പ്രിയതാരം അനാർക്കലി മരയ്ക്കാർ

റോഡിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ നടത്തി മലയാളികളുടെ പ്രിയതാരം അനാർക്കലി മരയ്ക്കാർ. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ചുവപ്പ് ഗൗണിൽ അതീവ സുന്ദരിയായി ആണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. റോഡിന് നടുവിൽ നിന്ന് എടുത്ത ചിത്രങ്ങളും, കടയുടെ ഷട്ടറിൽ ചാരി നിന്ന് എടുത്ത ചിത്രങ്ങൾ എല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും വ്യക്തമായ നിലപാടുകൾ അറിയിക്കുന്ന താരം കൂടിയാണ് അനാർക്കലി മരയ്ക്കാർ. എസ്റ്റാബ്ലിഷ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ നിന്നും വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനാർക്കലി മുൻപ് പറഞ്ഞിട്ടുണ്ട്, അതേസമയം കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നിയില്ല എന്നും അനാർക്കലി വ്യക്തമാക്കിയിരുന്നു.

ആനന്ദം എന്ന യുവ താര നിരഅണിനിരന്ന ചിത്രത്തിലാണ് അനാർക്കലി ആദ്യമായി അഭിനയിച്ചത് പിന്നീട് വിമാനം, മാർക്കോണി മത്തായി, മന്ദാരം, ഉയരേ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ് അനാർക്കലി. ഇതിനുമുൻപും നിരവധി ഫോട്ടോ ഷൂട്ടു കളിലൂടെ താരം ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനോടകംതന്നെ അനാർക്കലി പങ്കുവെച്ച ചിത്രങ്ങൾ വൈറലാണ്.