അമ്മയുടെ ചരിത്രത്തിൽ ആദ്യമായി “ആർജ്ജവ”2022  വനിതാ ദിനം ആഘോഷമാക്കി താര സുന്ദരികൾ

വനിതാ ദിനം ആഘോഷമാക്കി താരസുന്ദരികൾ. താരസംഘടനയായ അമ്മയിൽ വനിത ദിനം ഗംഭീരമാക്കി താര സുന്ദരികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ കെ ശൈലജ ആയിരുന്നു വിശിഷ്ടാതിഥി. ചടങ്ങിൽ ശ്വേതാമേനോൻ,മിയ

സുരഭി ലക്ഷ്മി, മംമ്ത മോഹൻദാസ്,  അപർണ ബാലമുരളി, സരയൂ, ബീന ആന്റണി, തുടങ്ങിയ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വളരെ ആഘോഷമാക്കി തീർത്ത ചടങ്ങിൽ  സിനിമയിലെ മുതിർന്ന വനിതാ രത്നങ്ങളെ ആദരിക്കുകയും  ചെയ്തിരുന്നു.

അമ്മ താരസംഘടന ആദ്യമായി ആണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കുന്നത്. ആർജവ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത് ഷൈലജ  ടീച്ചരോടൊപ്പം, ഐപിഎസും, മുൻ ഡി. ജി. പി യുമായ ശ്രീലേഖ തുടങ്ങിയവരും ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ചടങ്ങിൽ സിനിമയിലെ മറ്റു താരങ്ങളും പങ്കെടുത്തിരുന്നു.  ആക്രമിക്കപ്പെട്ട കേസിൽ ഇരയില്ല അതിജീവന എന്ന് പറഞ്ഞ് നടിയെ എംഎൽഎ ഷൈലജ ടീച്ചർ തന്റെ വാക്കുകളിൽ പ്രത്യേക പരാമർശം നൽകിയിരുന്നു. വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ പരിപാടി താരനിബിഡമായിരുന്നു.  അമ്മയുടെ വൈസ് പ്രസിഡണ്ട് ആയ ശ്വേത മേനോൻ വിശിഷ്ടാതിഥിയായി സദസ്സിൽ ഉണ്ടായിരുന്നു. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക.