ഇനി ഇവർ നയിക്കും അമ്മയെ…

താരസംഘടനായ അമ്മയെ ഇനി ഇവർ നയിക്കും.മോഹൻലാലിനെ ആണ് എതിരികളില്ലാത്ത വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തു.
മണിയൻപിള്ള രാജുവിനെയും ശ്വേതയെയും അമ്മയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആശ ശരത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഈ നേട്ടം ഇവർ സ്വന്തമാക്കിയത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സാരഥികളാണ് ഇനി ഇവർ.

അമ്മയുടെ ചരിത്രത്തിലാദ്യമായാണ് വോട്ടിങ്ങിലൂടെ ഭാരവാഹികളുടെ തെരഞ്ഞെടുക്കപ്പെടുന്നത്.11 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, വിജയ് ബാബു എന്നിവരാണ് വിജയിച്ചത്.14 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.ഇതിൽ  ഹണി റോസ്, നാസർ ലത്തീഫ്, നിവിൻ പോളി എന്നിവർ  പരാജയപ്പെട്ടു. കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ തെരഞ്ഞെടുപ്പ്  നടന്നത്. ഔദ്യോഗിക പാനലിനു എതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചിരുന്നു.

വൈസ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ച് വനിതകൾ കമ്മിറ്റിയിൽ ഉണ്ട്. ട്രഷററായി സിദ്ദിക്കും, ജോയിൻ സെക്രട്ടറിയായി ജയസൂര്യയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി താരങ്ങളാണ് അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനായി കൊച്ചിയിൽ എത്തിച്ചേർന്നത്