അടുത്ത കെട്ട് ഉടനെ ഉണ്ടാകുമോ, കമന്റ് ഇട്ട വ്യക്തിക്ക് തക്ക മറുപടി നൽകി അമ്പിളി ദേവി

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ താരമാണ് അമ്പിളി ദേവി . ഇപ്പോൾ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധിപേർ കമന്റുകൾ നൽകിയിരുന്നു അതിൽ ഒരു വ്യക്തി മോശമായ കമന്റ് ഇട്ടതിനെ തുടർന്ന് തക്ക മറുപടിയാണ് താരം ഇപ്പോൾ നൽകിയിരിക്കുന്നത്.

അടുത്ത കെട്ട് ഉടനെ ഉണ്ടോ എന്ന കമന്റ് ഇട്ട വ്യക്തിക്ക് ചുട്ടമറുപടിയുമായയാണ് താരം എത്തിയത്, നാളെ ആണല്ലോ ഉറപ്പായും വരണേ എന്നാണ് അമ്പിളിദേവി കമന്റ് ഇട്ടത് നിരവധി ആരാധകരും അമ്പിളി ദേവിയുടെ കമന്റിനെ അനുകൂലിച്ച് അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്.

നിരവധി സിനിമകളിലൂടെ താരം മലയാളികളുടെ മനസ്സ് കീഴ്പെടുത്തി ഇരുന്നു. പിന്നീട് വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല താരത്തിന്റെ ടെലിവിഷനിലെ അണിയറ പ്രവർത്തകനായ റോയലുമായുള്ള ദാമ്പത്യം തകർന്നതിനെ തുടർന്ന്. പിന്നീട് നടനായ ആദിത്യൻ ജയനുമായി വീണ്ടുമൊരു ജീവിതം തുടങ്ങുകയായിരുന്നു, എന്നാൽ ആ ദാമ്പത്യവും പരാജയത്തിലാണ് കലാശിച്ചത്. ഇപ്പോൾ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും അഭിനയരംഗത്തേക്ക് തിരിച്ചു വരും എന്നുള്ള വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. മഴവിൽ മനോരമയിലെ തുമ്പപ്പൂ എന്ന സീരിയലും താരം അഭിനയിക്കുന്നുണ്ട്.

എന്തായാലും തക്ക മറുപടി കൊടുത്ത അമ്പിളി ദേവിയുടെ കമന്റിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു, ഇങ്ങനെയുള്ളവർക്ക് ഇത്തരത്തിൽ തന്നെയാണ് മറുപടി നൽകേണ്ടത് എന്നാണ് അമ്പിളി ദേവിയുടെ ആരാധകർ പറയുന്നത്.