പട്ടുപാവാടയും മുല്ല പൂവും ചൂടി സുന്ദരികളായി അമർനാഥും അർജുനും, കുട്ടികളെ ദേവി സന്നിധിയിൽ എത്തിച്ച് അമ്പിളി ദേവി

മലയാളത്തിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് അമ്പിളി ദേവി.കാലോത്സവ  വേദിയിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് അമ്പിളി. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി ജനഹൃദയങ്ങളിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം  പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആണ്.മക്കളെ  ചമയ വിളക്കിന് ഒരുക്കിയ ഞാൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

കൊറ്റംകുളങ്ങര ചമയവിളക്കിന്റെ ഭാഗമായാണ് ആൺമക്കളെ അണിയിച്ചൊരുക്കി സുന്ദരിക്കുട്ടികൾ ആക്കി ദേവിയുടെ മുന്നിലെത്തിച്ചത്.  പട്ടുപാവാടയും ബ്ലൗസും ഇട്ട് മുല്ല പൂ ചൂടി സുന്ദരികുട്ടികളാക്കിയാണ് മക്കളെ അമ്പിളി ദേവീ നടയിൽ എത്തിച്ചത്. നിരവധി പേരാണ്  അമ്പിളി പങ്കുവെച്ച് ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.അർജുൻ അമർ നാഥ്‌ എന്നാണ് കുട്ടികളുടെ പേര്.

2005ൽ മികച്ച ടെലിവിഷൻ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് അമ്പിളി നേടിയിരുന്നു.  ചായാഗ്രഹകനായ ലോവൽ ആയിരുന്നു അമ്പിളിയുടെ മുൻ ഭർത്താവ് ഇവരുടെ മകനാണ് അമർ നാഥ്. പിന്നീട് സീരിയൽ താരമായ ആദിത്യനെ വിവാഹം ചെയ്യുകയും  ചെയ്തു.അവർക്കുണ്ടായ മകനാണ് അർജുൻ പിന്നീട് ആദിത്യനുമായുള്ള ബന്ധം അമ്പിളിദേവി വേർപ്പെടുത്തുകയും ചെയ്തിരുന്നു .