ഹൃദയത്തോട് ചേർത്ത് വെച്ചിട്ട് ഏഴുവർഷം, അമൽനീരദിന്റെയും ജ്യോതിർമയിയുടെയും  ചിത്രങ്ങൾ വൈറലാകുന്നു

വിവാഹ ജീവിതത്തിന്റെ ഏഴു വർഷങ്ങൾ പൂർത്തിയാകുന്ന അമൽ നീരദിന്റെയും, ജ്യോതിർമയിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്. മലയാളത്തിന്റെ സ്വന്തം നടിയാണ് ജ്യോതിർമയി. സംവിധായകനായ അമൽ നീരദുമായുള്ള വിവാഹശേഷം  സിനിമയിൽ നിന്ന് വിട്ട് മാറി നിൽക്കുകയാണ് താരം.

ഏഴു വർഷങ്ങൾക്കു മുൻപ് ഏപ്രിൽ നാലിനായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏഴുവർഷം പിന്നിടുമ്പോൾ  താരങ്ങളുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള  ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇഷ്ടം എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി മലയാളികൾക്ക് പരിചിതയാകുന്നത് പിന്നീട് കഥാവശേഷം, പട്ടാളം, പകൽ, ബഡാ ദോസ്ത്, ട്വന്റി ട്വന്റി, സാഗർ ഏലിയാസ് ജാക്കി ജാക്കി തുടങ്ങിയ ചിത്രങ്ങളിലും  താരം തിളങ്ങിയിട്ടുണ്ട്.

ലോക് ഡൗൺ കാലത്ത് അമൽ നീരദ് പങ്കുവെച്ച ജ്യോതിർമയിയുടെ മൊട്ടയടിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭീഷ്മപർവ്വത്തിന്റെ സെറ്റിൽ എത്തിയ ജ്യോതിർമയിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പർവ്വം.