പ്രതീക്ഷകൾ നൽകാതെ, പുതിയ ചിത്രത്തിന്റെ വെറൈറ്റി പ്രമോഷനുമായി അൽഫോൺസ് പുത്രൻ

പ്രതീക്ഷകൾ നൽകാതെ, പുതിയ ചിത്രത്തിന്റെ വെറൈറ്റി പ്രമോഷനുമായി അൽഫോൺസ് പുത്രൻ

കൂടുതൽ പ്രമോഷൻ കൊടുത്ത്, ചിത്രത്തെ അങ്ങേ തലത്തിൽ എത്തിക്കുന്ന ചില അണിയറ പ്രവർത്തകരുണ്ട് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു തുടങ്ങിയ പലപ്പോഴും പലരും പല സിനിമകൾ ഇറങ്ങുമ്പോൾ ആരാധകർ പറയുന്നത്.എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി അൽഫോൺസ് പുത്രൻ ചിത്രത്തെ പറ്റി നൽകിയിട്ടുള്ള വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഗോൾഡ് എന്ന പുതിയ ചിത്രവുമായാണ് അൽഫോൻസ് എത്തുന്നത്. ഗോൾഡിനെ കുറിച്ച് അൽഫോൺസ് പറയുന്നതിങ്ങനെ,

നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇതൊരു വേറെ ടൈപ്പ് സിനിമയാണ്, ഇതിൽ കുറച്ച് കഥാപാത്രങ്ങളും കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്നു പാട്ടുകൾ തമാശകൾ, ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രം എന്നാണ് ഈ ഗോൾഡിനെ കുറിച്ച് അൽഫോൺസ് പുത്രൻ പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരനും, നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻ, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ചിത്രീകരണം ആരംഭിച്ച സെപ്റ്റംബർ എട്ടിനാണ്, മല്ലിക സുകുമാരൻ തന്നെയാണ് പൃഥ്വിരാജിന്റെ അമ്മ വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു വെന്നും, ചിത്രസംയോജനം ഇപ്പോൾ നടക്കുകയും ആണെന്നാണ് അൽഫോൻസ് പറഞ്ഞിരിക്കുന്നത്.