പുതിയ റെക്കോർഡുമായി അല്ലു, ഇനി ഒന്നാമൻ

അല്ലു അർജുൻ നായകനായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മാസ്സ് ചിത്രമായിരുന്നു പുഷ്പ. ഈ കോവിഡ് കാലഘട്ടത്തിലും തിയേറ്റർ റിലീസ് ചെയ്താ ചിത്രത്തിന് കളക്ഷനിൽ വലിയ റെക്കോർഡ് തന്നെ സൃഷിടിക്കാൻ സാധിച്ചു.. സുകുമാർ സംവിധാനം ചെയ്താ പുഷക്ക് ആഗോള തലത്തിൽ മുന്നൂറ് കോടിയോളം രൂപയാണ് കളക്ഷൻ ആയി ലഭിച്ചത്.

ചിത്രത്തിലെ മാസ്സ് ആക്ഷൻ സീനുകളും പഞ്ച് ഡയലോഗിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിച്ചുകൊട്നിർക്കുകയാണ്. പുഷ്പായിലെ അല്ലു അർജുന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി ബോളിവുഡ് താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു നേട്ടവും റെക്കോർഡും നേടിയിരിക്കുകയാണ് അല്ലു അർജുൻ. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള നടൻ. 15 മില്യൺ ഫോളോവെർസ് എന്ന റെക്കോർഡാണ് ഇപ്പോൾ അല്ലു നേടിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഏറ്റവും കൂടുതൽ ഉള്ള നടന്മാരിൽ രണ്ടാം സ്ഥാനത് വിജയ് ദേവരകൊണ്ടയും, ദുൽഖുർ, രാം ചാരൻ, ജൂനിയർ NTR , പ്രഭാസ് എന്നിവരുമാണ് ഈ നിരയിലെ മറ്റു നടന്മാർ.

English Summary: Allu Arjun’s New Record