ബിഗ് ബജറ്റ് ചിത്രത്തിൽ അല്ലു അർജുനും രാജമൗലിയും   കൈകോർക്കുന്നു

രാജമൗലിയും അല്ലു അർജുൻ കൈകോർക്കുന്നു. ആദ്യമായാണ് അല്ലുഅർജുനെ നായകനാക്കി ഹിറ്റ് മേക്കർ രാജമൗലി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.ബിഗ്  ബഡ്ജറ്റ് ചിത്രമാണ് ഇതെന്നാണ് സൂചന.  നിലവിൽ ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുകയാണ്,  അടുത്തവർഷം ആയിരിക്കും ചിത്രം പുറത്തിറങ്ങുക,

ചിത്രത്തിൽ രാജമൗലിയോടൊപ്പം അച്ഛൻ കെ. വി വിജയേന്ദ്ര പ്രസാദും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  പുതിയ ചിത്രത്തിനായി നിരവധി തവണ ഇരുവരും അല്ലു അർജുനായി ചർച്ച നടത്തി കഴിഞ്ഞു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.   ആഫ്രിക്കൻ വനാന്തരങ്ങൾ ഉൾപ്പെടെയാകും ചിത്രത്തിലെ ലൊക്കേഷനുകൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആലിയ ഭട്ട് ആയിരിക്കും അല്ലുഅർജുന്റെ നായികയായി എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും രാജ മൗലി അല്ലു അർജുൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം രാജമൗലി സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആർ,  റാം ചരൺ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആർ ആർ ആർ മാർച്ച് 25 ന് പ്രദർശനത്തിനെത്തും.  അല്ലു അർജുൻ നായകനായി ഈ അടുത്ത് പുഷ്പ ബോക്സ് ഓഫീസുകൾ കീഴടക്കിയിരുന്നു, കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ പുഷ്പ രാജ്‌ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്,  ചിത്രത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. പുഷ്പാ ടു വിനുള്ള കാത്തിരിപ്പിലാണ്  ആരാധകർ.