ജോഷിയായി പൃഥ്വിരാജും, സുമംഗലിയായി നയൻതാരയും ഗോൾഡിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

ഹിറ്റ്‌ ചിത്രം പ്രേമത്തിന് ശേഷം മലയാള സിനിമയിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ അൽഫോൻസ് പുത്രൻ എത്തുന്നു. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. ഏഴു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും  അൽഫോൺസ് എത്തുന്നത്.

ഇപ്പോൾ  ചിത്രത്തിലെ ടീസർ പുറത്ത് വന്നിരിക്കുന്നത് ഗോൾഡിന് തിരക്കഥ രചിച്ചിരിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്, അതുകൂടാതെ എഡിറ്റിംഗ്, സൗണ്ട് വിഷൻ എഫക്ട്,ആനിമേഷൻ, കളർ ഗ്രേഡിങ് എന്നിവയും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാത്രിയിലെ പൃഥ്വിരാജിന്റെ ഒരു സീൻ ആണ് ടീസറിൽ കാണിക്കുന്നത്, ജോഷി എസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്, പ്രേമത്തിലൂടെ സുപരിചിതനായ ജസ്റ്റിൻ ജോൺ ജെ ജെ എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ഏകദേശം പ്രേമത്തിന്റെ ബിജിഎം നോട്‌ സമാനമായ തീം മ്യൂസിക് തന്നെ ആ ടീസറിൽ നൽകിയിരിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന വേഷത്തിലാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര എത്തുന്നത്.

ചിത്രത്തിൽ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, വിനയ് ഫോർട്ട്‌, അൽത്താഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, റോഷൻ മാത്യു, ലാലു അലക്സ്‌, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻ സൺ മാജിക് ഫ്രെയിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.