ഹൃദയത്തില്‍ അജു വർഗീസ് എന്ന പേരിൽ തന്നെ സിനിമ താരമായി അജു വര്‍ഗീസ്‌ എത്തുന്നു ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ അതിഥി വേഷത്തിലെത്തുന്നു, അജു വർഗീസ് എന്ന പേരിൽ അജുവും  സിനിമയിൽ അഥിതി വേഷത്തിൽ എത്തുന്നത് . വിനീത് ശ്രീനിവാസന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനീതും ഭാര്യയും പഠിച്ച അതേ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന പേരിലാണ് ചിത്രത്തിൽ വിനീത് എത്തുന്നത്.

പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഒരു മ്യൂസിക്കൽ ഡ്രാമയാണ്‌. സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. ചിത്രത്തിലെ രണ്ട് പാട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രനും ആണ് ചിത്രത്തിൽ പ്രണവിന്റെ നായികമാരായി എത്തുന്നത്. 2022ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മെറിലാൻഡ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്.