ഇത് എന്റെ ഫസ്റ്റ് ഫോട്ടോഷൂട്ട്, അജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അജുവർഗീസ് സോഷ്യൽ മീഡിയയിൽ സജീവമായ താരം, ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇതെന്റെ ഫസ്റ്റ് ഫോട്ടോ ഷൂട്ട് എന്ന പേരിൽ അജു പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുവ താരനിര അണിനിരന്ന മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് സിനിമാരംഗത്തെത്തുന്നത്, സിനിമയിൽ താരം അഭിനയിച്ച കുട്ടു വെന്നവേഷം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്, കുട്ടുവിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അജു വർഗീസ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകംതന്നെ അജുവർഗീസ് പോസ്റ്റ് വൈറലായി കഴിഞ്ഞു.

ഡിസംബർ 24ന് റിലീസ് ചെയ്ത മിന്നൽ മുരളി എന്ന ചിത്രമാണ് താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ പരിവേഷമുള്ള ചിത്രംകൂടിയാണിത്, ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് അജു എത്തുന്നത് . ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്‌ ബാസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

പ്രണവ് മോഹൻലാൽ നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രമാണ് ഇനി അജുവിന്റേതായി റിലീസ് ചെയ്യാനുള്ളത്. ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.