ഉള്ളുള്ളലേറിയിൽ ചുവടുവെച്ച് അജഗജാന്തരം

ഉള്ളുള്ളലേറിയിൽ ചുവടുവെച്ച് അജഗജാന്തരം

പ്രസീത ചാലക്കുടിയുടെ നാടൻപാട്ടിന്റെ റീമിക്സിൽ ചുവടുവെച്ച് അജഗജാന്തരം ടീം. ഉള്ളൂലേറി എന്ന് തുടങ്ങുന്ന മാവില കമ്മ്യൂണിറ്റിയുടെ ട്രഡീഷണൽ സോങ്സ് ലാണ് സിനിമയിലെ താരങ്ങൾ ചുവടെ വെച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് പാട്ടിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അജഗജാന്തരം.
ഉത്സവപറമ്പിൽ ആനയും പാപ്പാനും കൂടെ ഒരു കൂട്ട യുവാക്കളും എത്തുന്നതും അതിനുശേഷം 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന കാര്യങ്ങളും ആണ് സിനിമയുടെ പ്രമേയം.
ആന്റണിയെ കൂടാതെ ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നത് അർജുൻ അശോകൻ, സാബുമോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഗംഭീര ആക്ഷൻ സീക്കൻസുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഇതിനോടകംതന്നെ ടീസർ വൈറലായി കഴിഞ്ഞു.
ചെമ്പൻ വിനോദ് ജോസ്,രാജേഷ് വർമ്മ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കിച്ചു ടെല്ലസ്സും വിനീത വിശ്വ ചേർന്നാണ് തിരക്കഥയെഴുതുന്നത്. സിൽവർ വേ പ്രൊഡക്ഷന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.