അജഗജാന്തരത്തിന്റെ ടിക്കറ്റ് ഉണ്ടോയെന്ന് തിരക്കഥാകൃത്തുക്കൾ, ഒരു രക്ഷയും ഇല്ല ചിത്രം ഹൗസ് ഫുൾ എന്ന് ആന്റണി വർഗീസ്

തീയറ്ററുകളെ പൂരപ്പറമ്പാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന സിനിമ ഹൗസ് ഫുൾ ആയി തീയറ്ററുകളിൽ മികച്ച പ്രതികരണത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഇതിന്റെ ഭാഗമായി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ആന്റണി വർഗീസും അതിലെ അഭിനേതാക്കളും തിരക്കഥാകൃത്തുക്കളായ വിനീതും കിച്ചു ടെല്ലസും ഒരുക്കിയ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

തീയറ്ററിന്റെ ടിക്കറ്റ് കൗണ്ടറിൽ അജഗജാന്തരത്തിന്റെ ടിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ചതാണ് വിനീതും, കിച്ചുവും എത്തുന്നത്. ഞങ്ങൾ സിനിമയുടെ തിരക്കഥാകൃത്തുക്കൾ ആണെന്നും എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടുമോ എന്നും, അല്ലെങ്കിൽ ബാക്കിൽ ഇരുന്ന് കാണാം എന്നും. അവർ പറയുന്നു, എന്നാൽ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ആന്റണി ഒരു രക്ഷയും ഇല്ലെന്നും ടിക്കറ്റ് കിട്ടിയില്ല എന്നുമൊക്കെ പറയുന്നുണ്ട്. പിന്നീട് സിനിമയുടെ സംവിധായകനായ ടിനു വിളിക്കുമെന്നും അങ്ങനെയെങ്കിൽ ടിക്കറ്റ് തരാമോ എന്നും അവർ ചോദിക്കുന്നു. എന്നാൽ ഒരു രക്ഷയുമില്ല ഹൗസ് ഫുൾ ആണ് എന്ന് പറയുന്നു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

രണ്ടുവർഷത്തോളമായി മലയാളികൾക്ക് നഷ്ടമായ പൂരവും ഉത്സവമേളം ആണ് ഇപ്പോൾ തിയേറ്ററുകളിൽ മലയാളികൾ ആഘോഷമാക്കുന്നത്. ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിലെ പ്രമേയം. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പില്ലിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്