ഉള്ളുളേരി എന്ന ഗാനത്തിന് ചുവടു വെച്ച് അർജുൻ അശോകനും കൂട്ടരും

പൂരത്തിന്റെ ആവേശം തീയേറ്ററുകളിൽ നിറക്കാൻ അജഗജാന്തരം നാളെ മുതൽ തീയേറ്ററിൽ എത്തുന്നു. ചിത്രത്തിലെ ഉള്ളുലേരി എന്ന് തുടങ്ങുന്ന സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ആ ഗാനത്തിനൊപ്പം ആണ് . ചുവടു വെച്ചാണ് അർജുൻ അശോകനും ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരും ഈ ഗാനത്തിന് ചുവടുകൾവെച്ച് എത്തിയിരിക്കുന്നത്. കൗണ്ട് ഡൗൺ സ്റ്റാർട്ട്സ് എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ അർജുൻ അശോകൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രസീത ചാലക്കുടിആണ്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം പാപ്പച്ചനും ആന്റണി വർഗീസ് ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും ഉത്സവ പറമ്പിലേക്ക് എത്തുന്നതും, തുടർന്ന് വരെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിനീത് ടെല്ലസും വിനീത് വിശ്വവുമാണ്. ഗംഭീര ആക്ഷൻ സീക്വൻസുകൾ ഉൾപ്പെടുന്ന ചിത്രം കൂടിയാണിത്. തല്ലു പടങ്ങളോട് താല്പര്യമുള്ളവർക്ക് ഒരു ഇതൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും.