ക്യൂട്ട് ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി…

ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മി. ചിത്രം ഏറ്റെടുത്ത ആരാധകർ.
ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മായനാദി എന്ന ചിത്രത്തിലെ അപർണ എന്ന കാരക്ടറിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി.

അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയി മാറി എന്നതുകൊണ്ടുതന്നെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായി എത്തിയ ആക്ഷൻ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിലും തുടക്കം കുറിച്ചു. ജഗമേ താന്തിരം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു.

അർച്ചന 31 not out എന്ന ചിത്രമാണ് ഇനി റിലീസിനായി ഒരുങ്ങുന്നത്. മോഡലിംഗിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ക്യാമറക്ക് മുന്നിൽ എത്തിയത്. ഏത് കഥാപാത്രവും അനായാസം ചെയ്യാൻ സാധിക്കുന്നതുകൊണ്ടുതന്നെ ചെയ്ത കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്.

English Summary:- Aishwarya Lakshmi is the star who came to Malayalam cinema with the film ‘Oritaveala’ in the land of crabs. Aparna, a character in mayanadi, won the hearts of the people. Aishwarya Lakshmi is the lucky heroine as all the films she has acted in have become a hit. The star also made his debut in Tamil cinema with vishal’s hero action. Aishwarya was also able to be a part of the hit film Jagame Thanthiram.