കാശ്മീരിലെ കൊടും തണുപ്പിൽ അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണ

കാശ്മീരിൽ അവധിക്കാലം ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ.  സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം. കാശ്മീരിൽ എത്തിയ വിശേഷങ്ങളും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

കാശ്മീരിലെ പരമ്പരാഗത വേഷങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും  അവിടെത്തെ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടുള്ള ചിത്രങ്ങളടക്കം നിരവധി ഫോട്ടോകളും താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചെയ്തിരുന്നു.

നിലവിൽ ഇപ്പോൾ കാശ്മീരിൽ അതി ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത് കഴിഞ്ഞ ദിവസം രാത്രി കാശ്മീരിൽ മൈനസ്  1.8ഡിഗ്രി സെൽഷ്യസ് തണുപ്പ് ആയിരുന്നു. സാധാരണത്തെക്കാൾ 2.8 ഡിഗ്രിസെൽഷ്യസിന് താഴെയാണ്. ഏറ്റവും കുറഞ്ഞ താപനില മൈനസ് 3.9ഡിഗ്രി സെൽഷ്യസ് തണുപ്പ് വരെ ഡിസംബർ 15ന് ശ്രീനഗറിൽ രേഖപ്പെടുത്തിയിരുന്നു.

അഹാന സംവിധാനം ചെയ്ത തോന്നൽ എന്ന വീഡിയോ ഈ അടുത്ത് സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു. ഷെഫിന്റെ കഥാപാത്രമായാണ്  എത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്‌ താരം അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക,  തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരം കൂടിയാണ് അഹാന. കാശ്മീരിൽ മഞ്ഞുമൂടി തുടങ്ങിയതോടെ നിരവധി പേരാണ് കാശ്മീരിലെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയിരിക്കുന്നത്.